ആലുവ: എസ്.എൻ.ഡി.പി യോഗം അശോകപുരം ശാഖയിൽ നിർമ്മിച്ച ഗുരുമണ്ഡപം ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ സമർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, ഗുരുദേവ മണ്ഡപം സംഭാവനയായി നിർമ്മിച്ച് നൽകിയ സന്തോഷ് പോട്ടാശേരി, ശാഖ സെക്രട്ടറി കെ.ആർ. ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.