ആലുവ: ഗാനഗന്ധർവ്വൻ യേശുദാസിന്റെ പ്രഥമ ഗാനത്തിന് വെള്ളിത്തിരയിൽ ജീവനേകിയ നടനും സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനുമായിരുന്ന മൺമറഞ്ഞ സംഗീതാചാര്യൻ ആന്റി ജോസ് മാസ്റ്ററുടെ 25-ാം ചരമവാർഷികം ആചരിച്ചു. അനുസ്മരണയോഗം ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നാടക സാഹിത്യകാരൻ ടി.എം. അബ്രാഹം അനുസ്മരണ പ്രഭാഷണം നടത്തി. ബോബൻ ജോസഫ് സ്മരണിക പ്രകാശിപ്പിച്ചു. വി.പി. ജോർജ്, ഷാജി ജോർജ്, ഐസക് കണ്ടനാട്, ജോസഫ് നാദം, മോളി ബോബൻ, ക്ലിന്റി സജി, ദീപ ജോയി, വി.വി. ആന്റണി, ശ്യാം ക്രിസ്റ്റഫർ, ജിജു ആന്റി ജോസ്, റിജു സെബാസ്റ്റ്യൻ,ബാബു കെ വർഗീസ് എന്നിവർ സംസാരിച്ചു.