inagu
ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ സേവികാസമാജത്തിൽ സംഘടിപ്പിച്ച രാമായണോത്സവ്- '24 ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
ശ്രീനാരായണ സേവികാസമാജത്തിൽ അദ്ധ്യാത്മരാമായണം
കിളിപ്പാട്ടിനെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി പ്രസംഗം, രാമായണ പാരായണം, പ്രശ്‌നോത്തരി മത്സരങ്ങൾ ഉൾപ്പെടുത്തി രാമായണോത്സവ്- '24 സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാനും, എസ്.എൻ.ഡി.പി യോഗം കലൂർ ശാഖാ
പ്രസിഡന്റുമായ പി.ഐ. തമ്പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക്
ശ്രീനാരായണ ധർമ്മപ്രചാരകൻ അങ്കമാലി ജയപാൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീനാരായണ സാംസ്‌കാരിക സമിതി മദ്ധ്യമേഖല സെക്രട്ടറി എം.എൻ. മോഹനൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശ്രീനാരായണ സേവികാസമാജം എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം ലീലാമണി, വൈസ്‌ ചെയർമാൻ വി.എസ്. സുരേഷ്, തനൂജ ഓമനക്കുട്ടൻ ഡോ.പി.ടി. ലളിത എന്നിവർ സംസാരിച്ചു. അശ്വതി രവീന്ദ്രൻ, മനീഷ ഹരിഹരൻ, എസ്. സുഭാഷിണി,
ജെ.ലക്ഷ്മിപ്രസാദ്, എം.എൻ. തങ്കപ്പൻ, കെ. സുരേഷ്ലാൽ, ബിജു കെ.ഗോപി, കെ.എസ്. അഞ്ജന തുടങ്ങിയവർ നേതൃത്വം നൽകി.