ആലുവ: പിറവം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കൂട്ട പോക്കറ്റടി. മൂന്ന് യാത്രക്കാരുടെ 19,000 രൂപയാണ് ബാഗിൽ നിന്ന് മോഷണം പോയത്.

വെള്ളിയാഴ്ച വൈകിട്ട് നാലിന് ആലുവയിൽ നിന്ന് പിറവത്തേക്ക് സർവീസ് നടത്തിയ ബസിലാണ് പണം നഷ്ടമായത്. മുളന്തുരുത്തി എത്തിയപ്പോഴാണ് മോഷണവിവരം യാത്രക്കാർ അറിഞ്ഞത്. ഒരു ഇലക്ട്രിക്കൽ വ്യാപാരിയുടെ 16,000 രൂപ, വിദ്യാർത്ഥികളുടെ 3000, 2000 രൂപ എന്നിവയുമാണ് നഷ്ടമായത്. ബസിനുള്ളിലെ തിരക്ക് മുതലെടുത്താണ് മോഷണം.