thejo

ചെന്നൈ: കൺവെയ‌ർ ബെൽറ്റിന്റെ പരിപാലനം അടക്കമുള്ള പ്രവ‌ർത്തനങ്ങളുമായി ബന്ധപ്പെട്ട് നൈപുണ്യ പരിശീലന പരിപാടിയുമായി തേജോ എൻജിനീയറിം​ഗ് ലിമിറ്റഡ്. ചെന്നൈ പൊന്നേരിയിൽ ആരംഭിച്ച സെന്റർ ഓഫ് റിസർച്ച് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോ‌ർ കൺവെയർ മെയിന്റനൻസ് (സിആർഐസി) ഇൽ 3 മാസത്തെ സ‌ർട്ടിഫിക്കേഷൻ പ്രോ​ഗ്രാം തുട‌ർന്ന് 9 മാസത്തെ വ്യവസായ പരിശീലനം എന്നിവ നൽകും. ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിന് കൺവെയ‌ർ ബെൽറ്റ് മേഖലയിലെ വിദ​ഗ്‍ദ്ധർ മേൽനോട്ടം വഹിക്കുമെന്നും വ്യവസായവൈശിഷ്ട്യമുള്ളവരെ രം​ഗത്തേക്ക് സംഭാവന ചെയ്യാനാകുമെന്നതിൽ അഭിമാനിക്കുന്നുവെന്നും തേജോ എൻജിനീയറിം​ഗ് ലിമിറ്റഡ് എം.ഡി മനോജ് ജോസഫ് പറഞ്ഞു. കോഴ്സിന് റബ‌ർ, കെമിക്കൽ, പെട്രോകെമിക്കൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിലിന്റെ അം​ഗീകാരം നേടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - 9677121072.