കൊച്ചി: വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾക്ക് തുടക്കമായി. സിനിമാ നടൻ ബിജുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണി ക്കോടത്ത് മുഖ്യാതിത്ഥി ആയിരുന്നു. സ്‌പോർട്ട്‌സ് കമ്മിറ്റി കൺവീനർ ടിൻസൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത്, മഹാ ജൂബിലി ജനറൽ കൺവീനർ പീറ്റർ കൊറയ, അഡ്വ. എൽസി ജോർജ്, റോസ് മാർട്ടിൻ, സ്റ്റാൻലി ഗൊൺസാൽവസ്, യു.ടി. പോൾ, ലോറൻസ് തുണ്ടിപ്പറമ്പിൽ, പി.എൽ. ജോയ്, പ്രിൻസി വിൽസൺ, ജോർജ് കെ.ജി, യു.ടി. ഫ്രാൻസീസ് എന്നിവർ പങ്കെടുത്തു.