പറവൂർ: കൃഷി നല്ല വരുമാനം ലഭിക്കുന്ന മേഖലയായി കേരളത്തിൽ മാറിയെന്നും നിരവധി യുവാക്കൾ കൃഷിയിൽ ആകൃഷ്ടരായി മാറുന്നുണ്ടെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കളമശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ രണ്ടാമത് കാർഷികോത്സവത്തിന്റെ ഭാഗമായി നീറിക്കോട് സഹകരണ ബാങ്ക് സംഘടിപ്പിച്ച യുവകർഷക സംഗമവും കാർഷിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, കെ.വി. രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, വി.ബി. ജബാർ, പി.എ. അബൂബക്കർ, എം.കെ. ബാബു, വി.എം. ശശി, എം.പി. വിജയൻ, ഇന്ദു പി. നായർ, ജയശ്രീ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ബിജിമോൻ സക്കറിയ, ശ്രീകുമാർ കുപ്പിള്ളിൽ എന്നിവർ ക്ലാസെടുത്തു.