കാലടി: യുവകലാസാഹിതി മുണ്ടങ്ങാമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രദ്ധേയം എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി. കാർഷിക, കലാ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ശ്രദ്ധേയം പരിപാടിയിൽ ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഷോർട് ഫിലിം പ്രദർശനവും നടന്നു. സംസ്ഥാന സർവ വിജ്ഞാനകോശം ഭരണ സമിതി അംഗം സന്തോഷ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. കാലടി പൊലീസ് ഇൻസ്പെക്ടർ അനിൽ മേപ്പിള്ളി ലഹരിക്കെതിരായ പ്രഭാഷണം നടത്തി. കെ.കെ.റെജി, പി.എൻ. ശ്രീജു, ജോസഫ് ചിറയത്ത്, ബിൻസി, കൺവീനർ എ.ടി. ഷൈജു എന്നിവർ സംസാരിച്ചു.