rank

മൂവാറ്റുപുഴ: കോതമംഗലം നങ്ങേലിൽ മെഡിക്കൽ കോളേജിൽ ബി.എ.എം.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മാനാറി സ്വദേശിനി ഡോ.അഞ്ജലി ദാസ്. എസ്.എൻ.ഡി.പി യോഗം പായിപ്ര ശാഖ ഭാരവാഹിചൂരംപ്ലാക്കൽ സുരേന്ദ്രന്റേയും രാധയുടേയും മകനായ റിൻസ് സുരേന്ദ്രന്റെ ഭാര്യയാണ് ഡോ. അഞ്ജലി. പായിപ്ര സ്വദേശികളായ ദാസിന്റെയും ശോഭയുടെയും മകളാണ്. ഭർത്താവ് റിൻസ് സുരേന്ദ്രൻ മാരുതി കമ്പനിയിൽ ജോലിചെയ്യുന്നു. ആയുർവേദ ഡോക്ടർ എന്ന നിലയിൽ മാതൃകാപരമായി സേവനം അനുഷ്ഠിക്കാനും മികച്ച രീതിയിൽ ഉപരി പഠനം പൂർത്തിയാക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ.അഞ്ജലി പറഞ്ഞു.