mazhuvannoor

പെരുമ്പാവൂർ: ട്വന്റി20 പാർട്ടിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഭരണസ്തംഭനത്തിനും എതിരെ ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മഴുവന്നൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ പഞ്ചായത്ത് അദ്ധ്യക്ഷൻ ഇ. എ.അജി അദ്ധ്യക്ഷനായി. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് സോമൻ, ജി. അനിലൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീജ ലാൽജി, ശരണ്യ പീതാംബരൻ, രാഹുൽ രാജൻ, സി.പി. പ്രസാദ്, സതീഷ് എന്നിവർ സംസാരിച്ചു.