road

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ ഓണംകുളം -ഊട്ടിമറ്റം പി.ഡബ്യു.ഡി റോഡ് മൂന്ന് പതിറ്റാണ്ടിലേറെയായി നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതുമൂലം പൊട്ടിപൊളിഞ്ഞ് കാൽനട പോലും അസാദ്ധ്യമായ സാഹചര്യത്തിൽ പഞ്ചായത്ത് മുൻ അംഗം ശിവൻകദളി ഗവർണർക്ക് പരാതി നൽകി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാണ് പരാതി. റോഡ് തകർന്നതിനാൽ ഒരു മാസമായി ബസുകൾ റൂട്ട് മാറിയാണ് സർവീസുകൾ നടത്തുന്നത്. ഇതിനാൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തിട്ടും അധികാരികൾക്ക് അനക്കമില്ല. മറ്റ് റോഡുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും ഈ റോഡിനെ അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് സമരത്തെ തുടർന്ന് റണ്ണിംഗ് കോൺട്രാക്ടർ വ്യവസ്ഥയിൽ അറ്റകുറ്റജോലികൾ നടത്തുന്നതിന് ഒരു കോടിയിലേറെ രൂപയുടെ പദ്ധതി തയ്യാറാക്കി പി.ഡബ്യു.ഡി അധികൃതർ സർക്കാരിന് സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല.