bjp-renu

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽവിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന 195 പേർക്ക് അംഗത്വം നൽകി. ട്വന്റി20 ൽ നിന്ന് 100, കോൺഗ്രസിൽ നിന്ന് 60, സിപിഎമ്മിൽ നിന്ന് 35 എന്നിങ്ങനെയാണ് 195 പേർ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. ബിജെപി വെങ്ങോല പഞ്ചായത്ത് കൺവെൻഷനിലാണ് ഇവർക്ക് അംഗത്വം നൽകിയത്. എൻ ജി. മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു.