rjd-

ആലുവ: ആർ.ജെ.ഡി ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ ചെങ്ങമനാട് ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെയ്സൺ പാനികുളങ്ങര മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോസ് പുത്തൻവീട്ടിൽ, പി.വി. ദുർഗപ്രസദ്, എ. ശ്രീധരൻ, ബിജു തേരാട്ടിൽ, കുഞ്ഞൻ ശശി, ദേവി അരുൺ, എ.എ. ബാവ, പി.എം. റഷീദ്, റോയ് ബി. തചേരി, ബിനു ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മുല്ലപ്പെരിയാർ,​വന്യമൃഗ ശല്യം, പെരിയാറിലേക്ക് മാലിന്യം ഒഴുക്കൽ, തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.