1
ഹരിതകർമ്മ സേനാംഗങ്ങളായ ജെസി വർഗീസ്, റീന ബിജു എന്നിവരെ രൂപത ബി.സി.സി ഡയറക്ടർ ഫാ. ബെന്നി തോപ്പിപ്പറമ്പിൽ, ഫാ. ജോയ്സ് ചെറുതയ്യിൽ എന്നിവർ ആദരിക്കുന്നു

പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ ഹരിതകർമ്മസേനയിലെ രണ്ട് വീട്ടമ്മമാരെ കൊച്ചി രൂപത കുടുംബയൂണിറ്റ് ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജെസി വർഗീസ്, റീന ബിജു എന്നിവർക്കാണ് വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കേ 5ലക്ഷംരൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങൾ പൊതിഞ്ഞുവച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ വാർഡ് മെമ്പർ ലില്ലി റാഫേലിനെ അറിയിക്കുകയും ഉടമയെ കണ്ടെത്തി ഡയമണ്ടുകൾ തിരികെ നൽകുകയും ചെയ്തു. നിർദ്ധന കുടുംബത്തിലെ ഈ വീട്ടമ്മമാരുടെ പ്രവൃത്തി മാതൃകയായി. ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ രൂപത ബി.സി.സി ഡയറക്ടർ ഫാ. ബെന്നി തോപ്പിപ്പറമ്പിൽ, ഫാ. ജോയ്സ് ചെറുതയ്യിൽ എന്നിവർ ചേർന്ന് ഇരുവരെയും ആദരിച്ചു. പോൾ ബെന്നി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പീറ്റർ പി. ജോർജ്, മാർഗരേറ്റ് ലോറൻസ്, ജോ അമ്പലത്തുങ്കൽ, ഫെലിക്സ്, ആൽബി ഗൊൺസാൽവോസ്, ടോമി, ജെസ്റ്റിൻ, ഷൈനി ബോണിഫസ് എന്നിവർ പ്രസംഗിച്ചു.