വൈപ്പിൻ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈപ്പിൻകരയിലെങ്ങും പീത പതാകകൾ ഉയർന്നു. വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയൻ ആസ്ഥാനമായ എടവനക്കാട് ശ്രീനാരായണ ഭവനിൽ വൈദികയോഗം സെക്രട്ടറി സനീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടത്തി. തുടർന്ന് യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ പതാക ഉയർത്തി. സെക്രട്ടറി ടി.ബി. ജോഷി , വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി. ബാബു, സി.കെ. ഗോപാലകൃഷ്ണൻ,പോഷക സംഘടന നേതാക്കളായ ഷീജ ഷെമൂർ, പ്രീതി രതീഷ്, യശ്പാൽ കുമാർ, കെ.കെ.രത്‌നൻ, അമരേഷ് മുരളി, ആദിത്യ ശങ്കർ, സരുൺ ദേവ്, ടി.എൻ. നിഷിൽ തുടങ്ങിയവർ പങ്കെടുത്തു.
മുനമ്പം ഗുരുദേവ ക്ഷേത്രം, ചെറായി നെടിയാറ ക്ഷേത്രം, അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രം, പുതുവൈപ്പ് മഹാവിഷ്ണുക്ഷേത്രം, 21 ശാഖാ മന്ദിരങ്ങൾ, 132 കുടുംബ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ,വൈപ്പിൻകരയിലെ ഇതരശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങൾ, ശ്രീനാരായണീയരുടെ ഭവനങ്ങൾ എന്നിവിടങ്ങളിലും പീത പതാകകൾ ഉയർന്നു.
20 ന് ജയന്തി ദിനത്തിൽ വൈകീട്ട് 3 ന് പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര 6 ന് ചെറായി ശ്രീഗൗരീശ്വരക്ഷേത്ര മൈതാനിയിൽ സമാപിക്കും. തുടർന്ന് ഗൗരീശ്വര ഓഡിറ്റോറിയത്തിൽ നടക്കുന്ന ജയന്തി ദിന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി , കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, അഡ്വ. രാജൻ ബാബു , എസ്.എൻ.ഡി.പി യൂണിയൻ - വി. വി. സഭ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.