കൊച്ചി: കുടുംബശ്രീ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആട് വിതരണം നടത്തി. പൊങ്ങൻചുവട് പട്ടികവർഗ ഊരിലെ 10 ഗുണഭോക്താക്കൾക്ക് 20 ആടുകളെയാണ് വിതരണം ചെയ്തത്. പട്ടികവർഗ വിഭാഗങ്ങൾക്ക് ഉപജീവന മാർഗം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊങ്ങിൻചുവട് ഊരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ വേങ്ങൂർ സി.ഡി.എസ് ചെയർപേഴ്‌സൺ പ്രമീള സന്തോഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എം.എ. സെയ്തു മുഹമ്മദ്, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ അയ്യപ്പദാസ്, സുമൻ, എൽദോസ്, ഊര് മൂപ്പൻ ശേഖരൻ, എസ്.ടി കോ ഓർഡിനേറ്റർ അശ്വതി, അനിമേറ്റർ ധനു, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.