പറവൂർ: വ്യാപാരി വ്യവസായി സമിതി കൂനമ്മാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. സമിതി യൂണിറ്റ് പ്രസിഡന്റ് വിൻസന്റ് ആലപ്പാട്ട് അദ്ധ്യക്ഷനായി. എം.പി. വിനോദ്, ഡിക്സൺ പങ്കേത്ത് എന്നിവർ സംസാരിച്ചു.