കോലഞ്ചേരി: സംസ്ഥാന കായകൽപ്പ് അവാർഡിൽ സബ് ജില്ലാതലത്തിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 12 ആശുപത്രികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുന്ന കമൻഡേഷൻ പുരസ്കാരത്തിന് കടയിരുപ്പ് സി.എച്ച്.സി അർഹമായി. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്റണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. ആശുപത്രികളിൽ ജില്ലാതല സംസ്ഥാനതല പരിശോധനകൾ നടത്തി അവാർഡ് നിർണയ കമ്മി​റ്റിയാണ് മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തത്.