ആലുവ: പെരിയാറിൽ മണിൽക്കടത്ത് നടത്തിയ മൂന്നു പേർ പിടിയിൽ. കൊല്ലം കരുനാഗപ്പിള്ളി തടായി വീട്ടിൽ വഹാബ് (34), ലക്ഷ്മി ഭവനിൽ സുജിത്ത് (36), ആലുവ ഉളിയന്നൂർ പനഞ്ചിക്കുഴി ഷാജഹാൻ (38) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. മണൽ നിറച്ച വാഹനവും മൂന്ന് ലോഡ് വാരിക്കൂട്ടിയ മണലും കണ്ടുകെട്ടി. ഞായറാഴ്ച പുലർച്ചെ ഉളിയന്നൂരിലെ കടവിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു മണൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.