ncp

അങ്കമാലി: വയനാടിന് കൈത്താങ്ങുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവധാര സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് സനൽ മൂലൻകുടിയുടെ നേതൃത്വത്തിൽ 50000 രൂപ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവിന് കൈമാറി. എ. പി കുര്യൻ സ്മാരക ട്രസ്റ്റും ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലിയും ചേർന്ന് കുറുമശേരിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നടന്ന ചടങ്ങിൽ അഡ്വ. കെ.കെ. ഷിബു, ജീമോൻ കുര്യൻ, ഇ.എസ്. നാരായണൻ, പി.ആർ. രാജേഷ്, എം.സി. ഷിജോ, കെ.ജി. ആകാശ്, കെ.എസ്. ആനന്ദ് എന്നിവർ സന്നിഹിതരായി.