വൈപ്പിൻ: എലിഞ്ഞാംകുളം ബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ 1008 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗണേശ സഹസ്ര നാമാർച്ചനയും നടത്തി. മേൽശാന്തി പ്രേംജിയുടെയും അരുൺ ശാന്തിയുടെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളിക്ഷേത്രത്തിൽ മേൽശാന്തി എ.ആർ.പ്രകാശൻ, വിപിൻശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും സമൂഹാർച്ചനയും നടത്തി.
എടവനക്കാട് അണിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വേഴപ്പറമ്പ് യദുകൃഷ്ണന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും നടത്തി. കുന്നത്തൂർ കുട്ടിശങ്കരൻ എന്ന ആനയാണ് ഗജപൂജയിൽ പങ്കു ചേർന്നത്. തുടർന്ന് ആനയൂട്ടും നടന്നു. മേൽ ശാന്തി സ്മിതിൻ ദേവ് സഹകാർമ്മികത്വം വഹിച്ചു.
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മഹാചതുശ്ശത നിവേദ്യവും നടന്നു. ക്ഷേത്രം തന്ത്രി കിഴക്കിനി മെയ്ക്കാട്ട് മാധവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.