photo

വൈപ്പിൻ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ എ, എപ്ലസ് വിജയികൾക്കും ബി.എ, ബി.കോം, ബി.എസ്‌സി, എം.എ, എം. കോം, എം.എസ്‌സി പരീക്ഷാ വിജയികൾക്കുമുള്ള ഞാറക്കൽ പെരുമ്പിള്ളി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ പെരുമ്പള്ളി പള്ളി എൽ.പി സ്‌കൂൾ ഹാളിൽ വിതരണം ചെയ്തു. ഫാ. ജോസഫ് തട്ടാരശേരി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.പി. ഗാന്ധി അദ്ധ്യക്ഷനായി. സംഘം വൈസ് പ്രസിഡന്റ് രാജു ആന്റണി, ഒ.എസ്. ജോൺസൺ, എ.എസ്. മിലാനി എന്നിവർ സംസാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. അരുൺ മയക്കുമരുന്നിനെതിരെ ബോധവത്കരണ ക്ലാസ് എടുത്തു.