manipur

കൊച്ചി: മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമസാക്തമായിരുന്ന തിരഞ്ഞെടുപ്പിൽ ഞാനല്ല മണിപ്പൂരിലെ മനുഷ്യരാണ് ജയിച്ചതെന്ന് മണിപ്പൂർ എം.പി ഡോ. അംഗോംച ബിമൊൽ അകൊയ്ജം പറഞ്ഞു. സബർമതി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'മണിപ്പൂർ മനസറിയാം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റിൻ വട്ടോളി, സംവിധായകൻ ജോഷി ജോസഫ്, ഡോ. ടി.എസ്. ജോയി, ഡൊമിനിക് പ്രസന്റേഷൻ, അഡ്വ. കെ.വി. സജീവൻ, ഷൈജു കേളന്തറ, ഡോ. ജന്റോ ജോൺ എന്നിവർ സംസാരിച്ചു.