y
മോസ്റ്റ്‌ ബാക്ക്‌വേഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ വാർഷിക കുടുംബസംഗമം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: മോസ്റ്റ്‌ ബാക്ക്‌വേഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ വാർഷിക കുടുംബസംഗമം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രമേശൻ അദ്ധ്യക്ഷനായി. എം.ബി.സി.എഫ് സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സുമാ ഹരിദാസ്, രേണുക മണി, പി.ജി. അരുൺ, ടി.ബി. ചന്ദ്രൻ, തങ്കപ്പൻ, ഒ.ആർ. മനോജ്‌, വിമല വാസു എന്നിവർ സംസാരിച്ചു.