tj-vinod

കൊച്ചി: കേരളത്തിലെ ഭിന്നശേഷി ജീവനക്കാർ ഉന്നയിച്ചിട്ടുള്ള സർവീസ് വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരുമെന്ന് ടി.ജെ. വിനോദ് എ.എൽ.എ പറഞ്ഞു. ഡിഫ്രന്റ്ലി ഏബിൽഡ് എംപ്ലോയീസ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ഇൻകം ടാക്‌സ് പ്രാക്ടീഷണർ എ.വി. ഷാജു ക്ലാസെടുത്തു. സംസ്ഥാന പ്രസിഡന്റ് വർഗീസ് തെക്കേതല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ബിജു, ഭാരവാഹികളായ ഫ്രാൻസിസ് ജേക്കബ്, ബിജു സെബാസ്റ്റ്യൻ, ജോയ് ക്രിസ്റ്റോഫർ, എസ്.വി. രാജേഷ്, ജോബി ജോർജ്, എം.വി. സാബു, സേവ്യർ ആന്റണി, സി.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.