ksktu
ഉദയംപേരൂരിൽ നടന്ന കെ.എസ്.കെ.ടി.യു പതാകദിനാചരണം

ഉദയംപേരൂർ: കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളന പതാകദിനത്തോടനുബന്ധിച്ച് ഉദയംപേരൂർ സൗത്ത് വില്ലേജ് കമ്മിറ്റി എസ്.എൻ.ഡി.പി വെസ്റ്റ് യൂണിറ്റിൽ ജില്ലാ സെക്രട്ടറി ടി.സി ഷിബു പതാക ഉയർത്തി. വില്ലേജ് പ്രസിഡന്റ് രമണി പുരുഷോത്തമൻ അദ്ധ്യക്ഷയായി. സെക്രട്ടറി പി.ആർ. ഗഗനൻ, മഞ്ജു ഹരിദാസ്, കെ.വി. മുകുന്ദൻ, ശിവദാസ്, ടി.കെ. ബാബു, ഭാസി തോട്ടാത്തറ,​ വിനു എം.വി,​ എം.ടി. സജീവൻ, നളിനി അപ്പു, ടി. രാജു എന്നിവർ പ്രസംഗിച്ചു.