ആലുവ: മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഗ്രേസിയെ കിഴക്കേ കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാല ആദരിച്ചു. കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാൻ ഗ്രേസിയെ പൊന്നാട അണിയിച്ചു. റിട്ട. എസ്.പി എ. അനിൽ കുമാർ അദ്ധ്യക്ഷനായി. പ്രൊഫ. എൻ. നാരായണൻ, പ്രൊഫ. ആർ. സുരേഷ്, പ്രൊഫ. ഇ.എസ്. സതീശൻ, മനോജ് വാസു, ബാലൻ ഏലൂക്കര, കെ.പി. ദിവാകരൻ നായർ, ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.