കൊച്ചി: തോപ്പുംപടി ബി.ഒ.ടി പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ യുവാവിനായി തെരച്ചിൽ തുടരുന്നു. പള്ളുരുത്തി അർപ്പണറോഡിൽ കരീംപള്ളി വീട്ടിൽ റഹീമിന്റെ മകൻ മുഹമ്മദ് സഫ്രാനാണ് (18) ചാടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗാന്ധിനഗർ ക്ലബ് റോഡ് ഫയർ സ്റ്റേഷനിൽ നിന്നുള്ള സ്കൂബസംഘവും മട്ടാഞ്ചേരി ഫയർസ്റ്റേഷനിൽനിന്നുള്ള സംഘവുമാണ് തെരച്ചൽ നടത്തുന്നത്. തോപ്പുംപടി പൊലീസ് കേസെടുത്തു.