kdr-malyankara

മാല്യങ്കര: മാല്യങ്കര എസ്.എൻ.എം ഐ.എം.ടി എൻജിനിയറിംഗ് കോളേജിന്റെയും പോളിടെക്‌നിക് കോളേജിലെയും വിദ്യാർത്ഥികളുടെ ഫെയർവെൽ 'എ.ഡി.ഐ.ഇ.യു- 2024’ കോളേജിയറ്റ് എഡ്യുക്കേഷൻ മുൻ ഡയറക്ടറും സപ്ലൈകോയുടെ മുൻ മാനേജിംഗ് ഡയറക്ടറുമായ എം.എസ്. ജയ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് കെ.വി. അനന്തൻ അദ്ധ്യക്ഷനായി.

സഭാ സെക്രട്ടറി ഡി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.എം ഐ.എം.ടി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ പി. ആത്മാറാം, പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ കെ.പി. പ്രതീഷ്, എൻജിനിയറിംഗ് കോളേജിന്റെയും പോളിടെക്‌നിക് കോളേജിന്റെയും പി.ടി.എ വൈസ് പ്രസിഡന്റുമാരായ ഡോ. രേഖ ദേവദാസ്, സന്തോഷ് എന്നിവർ സംസാരിച്ചു. എൻജിനിയറിംഗ് കോളേജിൽ മികച്ച വിജയം നേടിയ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ കെ.ഡി. യദുകൃഷ്ണനെയും പോളിടെക്‌നിക് കോളേജിലെ അക്ഷയ് ഷാജിയെയും അനുമോദിച്ചു. മാനേജർ പി.ബി. രതീഷ് കുമാർ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

കാപ്

മാല്യങ്കര: മാല്യങ്കര എസ്.എൻ.എം ഐ.എം.ടി എൻജിനിയറിങ് കോളേജിന്റെയും, പോളിടെക്‌നിക് കോളേജിലെയും വിദ്യാർത്ഥികളുടെ ഫെയർവെൽ 'എ.ഡി.ഐ.ഇ.യു- 2024' എം.എസ്. ജയ ഉദ്ഘാടനം ചെയ്യുന്നു.