പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല ബാലവേദി സംഘടിപ്പിക്കുന്ന സ്‌കൂൾ കലോത്സവം 2024ലെ രചനാമത്സരങ്ങൾ എഴുത്തുകാരി സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പെൻസിൽ ഡ്രോയിംഗും കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങളും നടന്നു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി പി.വി. സജീവ്, കമ്മിറ്റി അംഗങ്ങളായ സി.ജി. ദിനേശ്, പി.കെ. ജിനീഷ്, സുബിൻ പി. ബാബു എന്നിവർ നേതൃത്വം നൽകി.