mullapperiyar

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ നേരിട്ട് ചർച്ച നടത്തി പരിഹാരമുണ്ടാക്കണമെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവും എം.എൽ.എമാരും ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവർ ജനങ്ങളിൽ ഭീതിയും ആശങ്കയും നിറയ്ക്കുന്ന പ്രസ്താവനകൾ നടത്തരുത്. വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതിന് ഭരണപക്ഷവും പ്രതിപക്ഷവും മുൻകൈയെടുക്കണം. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫ. ഡോ. കെ.പി ശങ്കരൻ, പി.എ ഷാനവാസ്, തോമസ് മാത്യു, ജോർജ് കാട്ടുനിലത്ത്, കബീർ ഹുസൈൻ, കെ.ഡി മാർട്ടിൻ, സ്റ്റാൻലി പൗലോസ് എന്നിവർ സംസാരിച്ചു.