തൃപ്പൂണിത്തുറ: എസ്.എസ്.കെ എറണാകുളം ബി.ആർ.സി തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ ഡയപ്പർ ബാങ്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. കൗൺസിലർ രാധിക വർമ്മ അദ്ധ്യക്ഷയായി. വിവിധ സംഘടനകളും സ്കൂളുകളും ബി.ആർ.സിയിലേക്ക് ഡയപ്പറുകൾ സംഭാവന നൽകി. ജില്ലാ പ്രോഗ്രാം ഓഫീസർ ജോസഫ് വർഗീസ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, ലതിക അനിൽകുമാർ, റോട്ടറി ക്ലബ് കൊച്ചിൻ വെസ്റ്റ് പ്രസിഡന്റ് പ്രകാശ് അയ്യർ, പൾസ് ഒഫ് തൃപ്പൂണിത്തുറ സെക്രട്ടറി എം.എം. മോഹനൻ, ട്രഷറർ ജെയിംസ് മാത്യു, ബി.പി.സി ധന്യചന്ദ്രൻ, ട്രെയിനർ ടി.വി. ദീപ, കെ.എൻ. ഷിനി എന്നിവർ സംസാരിച്ചു.