y
ആർ. ശങ്കർ സ്മാരക കുടുംബയൂണിറ്റ് വാർഷികം ശാഖാ സെക്രട്ടറി കെ.കെ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയുടെ പോഷക സംഘടനയായ ആർ. ശങ്കർ സ്മാരക കുടുംബയൂണിറ്റിന്റെ 28-ാമത് വാർഷികം ശാഖാ സെക്രട്ടറി കെ.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഉന്നതവിജയം നേടിയ സജയ് പി. ജയൻ, കാർത്തിക സനു, കെ.വി. അഭിനവ്, അഭിഷേക് പ്രദീപ്, ശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു. കുടുംബയൂണിറ്റ് സെക്രട്ടറി കെ.പി. പ്രതീഷ് പ്രവർത്തന റിപ്പോർട്ടും എഡ്യൂക്കേഷണൽ ചാരിറ്റിഫണ്ട് കൺവീനർ എൻ.എം. സുകുമാരൻ കണക്കും അവതരിപ്പിച്ചു. പ്രവർത്തന മികവിന് സുനിത സത്യനെ ശാഖാ സെക്രട്ടറി കെ.കെ. പ്രസാദ് ആദരിച്ചു. ഭാരവാഹികളായി പി.എൻ. അനിൽകുമാർ (പ്രസിഡന്റ്), സുജ സന്തോഷ് (വൈസ് പ്രസിഡന്റ്), ലത അജയഘോഷ് (സെക്രട്ടറി), ഷൈജ ഷിബു (ജോ. സെക്രട്ടറി), സുനിത സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.