 
ആലുവ: ഗുരുധർമ്മ പ്രചരണ യുവജനസഭ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആലുവ അദ്വൈതാശ്രമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്വാമിനി നാരായണ ചിത് വിലാസിനി സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ല പ്രസിഡന്റ് ടി.എസ്. അംജിത്ത്, സെക്രട്ടറി കെ. സിജേഷ്, ട്രഷറർ കെ.സി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ചുമതലയേറ്റത്.
തുടർന്ന് അദ്വൈതാശ്രമം ശുചീകരണയജ്ഞം ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് ഡി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാൻ അഡ്വ. പി.എം. മധു, കേന്ദ്ര സമിതി അംഗം വി.ഡി. ജയപാൽ, ജില്ലാ സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ, യുവജനസഭ കേന്ദ്ര സമിതി ജോയിന്റ് കൺവീനർ എ.എ. അഭയ്, മാതൃസഭ കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി സിന്ധു ഷാജി തുടങ്ങിയവർ സംസാരിച്ചു.