കൊച്ചി: കേരള ഖാദി ഗ്രാമവ്യവസായ ഫെഡറേഷന്റെ ഓണം ഖാദിമേളയും ഓണക്കാല വിലക്കിഴിവിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ പാടിവട്ടം ഖാദി ഗ്രാമോദ്ദ്യോഗ് ഭവനിൽ നിർവഹിച്ചു. ആദ്യവില്പനയും കൂപ്പൺ വിതരണവും കൊച്ചിൻ ദേവസ്വംബോർഡ് അംഗം എം.ബി. മുരളീധരൻ നിർവഹിച്ചു. ഫെഡറേഷന്റെ ഖാദിഭവനുകളിൽ ഖാദിക്ക് അടുത്തമാസം 14വരെ 30 ശതമാനം വിലക്കിഴിവും ഓരോ 1000 രൂപയ്ക്കും സമ്മാനകൂപ്പണും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.