ldf

കൊച്ചി: ക്വിറ്റ് ഇന്ത്യാദിനം ക്വിറ്റ് എൽ.ഡി.എഫ് സർക്കാർ ദിനമായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു. വൈസ് ചെയർമാൻ ജോൺ മാത്യു മുല്ലശേരി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.എൻ. ഗിരി, ഭാരവാഹികളായ കെ.എച്ച്. ഷംസുദീൻ, പി.എസ്.സി നായർ, ജോൺ വർഗീസ്, രാജു വർഗീസ്, പ്രദീഷ് കമ്മന്ന, കെ.എച്ച് ഹീര, ജിൻസി ജേക്കബ്, എം.ജെ മാത്യു, ബിജു മുണ്ടാടൻ, റോഷൻ കെ, ഷാജി ഏഴുമറ്റൂർ, ജേക്കബ് ഫിലിപ്പ്, സനൽകുമാർ, പി.എ. റഹിം, ഐസക്ക് നൈനാൻ എന്നിവർ സംസാരിച്ചു.