തൃപ്പൂണിത്തുറ: എറണാകുളം ജില്ലാ വഴിയോരകച്ചവട തൊഴിലാളി യൂണിയൻ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരിതബാധിതരെ സഹായിക്കാൻ തട്ടുകട ആരംഭിക്കും. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷന് സമീപം ഇന്ന് വൈകിട്ട് 3ന് സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് പി. വാസുദേവൻ ഉദ്ഘാടനം ചെയ്യും. പ്രവർത്തന സമയം വൈകിട്ട് 3മുതൽ അർദ്ധരാത്രിവരെ.