ആലുവ: വൈ.എം.സി.എയുടെ വിദ്യാർത്ഥി വിഭാഗമായ യൂണി-വൈ യു.സി കോളേജ് യൂണിറ്റ് ആലങ്ങാട് വൈ.എം.സി.എ വൈസ് പ്രസിഡന്റ് പ്രൊഫ. മാത്യു കോശി ഉദ്ഘാടനം ചെയ്തു. ഡോ. സജു മാത്യു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, ഡോ. വർഗീസ് ജോൺ, ഡോ. സുനിൽ എബ്രഹാം, ഡോ. ഷൈൻ കെ. ജോർജ്, അഡ്വ. റാഫേൽ ലാസർ, ജോസഫ് പുതുശേരി, എൽവിൻ തോമസ് ജോർജ്, ആൽബിൻ രാജു എന്നിവർ പ്രസംഗിച്ചു.