fazil

ആലുവ: ആലുവ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ആലുവ ഉപജില്ലാതല പ്രവർത്തനോദ്ഘാടനം ആലുവ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ നിർവഹിച്ചു. ഉപജില്ല എച്ച്.എം ഫോറം സെക്രട്ടറി കെ.എൽ. പ്ലാസിഡ് അദ്ധ്യക്ഷത വഹിച്ചു. സിബി അഗസ്റ്റ്യൻ, അനിത സുധീർ, ജീബ പൗലോസ്, ശശിധരൻ കല്ലേരി, സ്മിത ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. ബാലസാഹിത്യകാരൻ ഷാജി മാലിപ്പാറയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രസംഗകളരിയും 'എം. മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും' എന്ന വിഷയത്തിൽ സാഹിത്യ സെമിനാറും സ്വാതന്ത്ര്യദിന സന്ദേശമത്സരം, പ്രസംഗമത്സരം എന്നിവയും സംഘടിപ്പിച്ചു.