കാലടി: വയനാട് ദുരിതാശ്വാസ നിധിയിയിലേക്കുള്ള ധനശേഖരണാർത്ഥം കൊറ്റമം ജോജി മെമ്മോറിയൽ വായനശാല സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സി.പി.എം മലയാറ്റൂർ-നീലീശ്വരം ലോക്കൽ സെക്രട്ടറി പി.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.തമ്പി അദ്ധ്യക്ഷനായി. എം.എ. ബിജു, വായനശാല സെക്രട്ടറി പീതാംബരൻ നീലീശ്വരം, രക്ഷാധികാരി കെ.കെ. വത്സൻ, ലൈബ്രേറിയൻ ജ്യോതി ദിലീപ് എന്നിവർ സംസാരിച്ചു.