പറവൂർ: പറവൂർ ഉപജില്ല സ്കൂൾ ഒളിമ്പിക്സ് ഗെയിംസിന് തുടക്കമായി. പറവൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരം നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, ടി.വി. നിഥിൻ, രഞ്ജിത്ത് മാത്യു, ടി.ആർ. ബിന്നി, ടി.വി. രൂപേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 49 ടീമുകളാണ് ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്നത്. 41കായിക ഇനങ്ങളിലായി 5000ലധികം വിദ്യാർത്ഥികളാണ് സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്.