kili

കോലഞ്ചേരി: നോർത്ത് മഴുവന്നൂർ ഗവ. യു.പി സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്, കിളിമുഗൾ കൈരളി സ്‌പോർട്‌സ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്തു. ചെന്നൈ ശങ്കർ ഐ.എ.എസ് അക്കാഡമിയിലെ സീനിയർ ഫാക്കൽ​റ്റി ശോഭൻ ജോർജ് എബ്രാഹം ക്വിസ് നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഉമ മഹേശ്വരി, അരുൺവാസു, ലിസ തോമസ്, എ. അജയൻ, കെ.കെ. സനൂപ്, വി. ശശീന്ദ്രൻ നായർ, കെ.കെ. രാജൻ, ജോബിൻ പോൾ വർഗീസ് എന്നിവർ സംസാരിച്ചു. യു.പി വിഭാഗത്തിൽ ഗവ. യു.പി. സ്‌കൂൾ നോർത്ത് മഴുവന്നൂരും ഹൈസ്‌കൂൾ വിഭാഗത്തിൽ ഗവ. എച്ച്. എസ്.എസ് കടയിരുപ്പും ഒന്നാം സ്ഥാനം നേടി.