ph

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ 11 വിദ്യാർത്ഥികൾക്ക് ക്യാമ്പസ് സെലക്ഷനിലൂടെ ജർമ്മനിയിൽ ജോലി ലഭിച്ചു. മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ അദ്വൈത് കെ. ബാബു, കെ.എസ് അക്ഷയ്, എ. എം. അഫ്ത്താബ്, ടി.എം. അമൽ, കെ. സാൻജോ, ജോയൽ ഷാജി, കാളിദാസ് എസ്. നായർ, മുഹമ്മദ് സലീജ്, സഞ്ജയ് സന്തോഷ്, ശ്യാം സിബി, സെബാസ്റ്റ്യൻ ജോസ് എന്നിവരാണ് മികച്ച കൈവരിച്ചത്. ജർമ്മനിയിലെ മെക്കട്രോണിക്സ് വിഭാഗത്തിലെ പ്രമുഖ കമ്പനികളിലാണ് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത്. ജോലി ലഭിച്ച വിദ്യാർത്ഥികളെ കോളേജിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പ്രിൻസിപ്പൽ ഡോ. എം. എസ് . മുരളി, ഡോ. ജേക്കബ് ജോർജ്, ഡോ. കെ.കെ. എൽദോസ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കോളേജിലെ 42 കുട്ടികൾക്കാണ് ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ചത്.