മരട്: മരട് സർവീസ് സഹകരണബാങ്കിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണം സ്വാതന്ത്ര്യദിനത്തിൽ എം. കുമാരൻകുട്ടി മേനോൻ ഷോപ്പിംഗ് കോംപ്ലക്സിൽ രാവിലെ 10.30ന് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ടി.പി. ആന്റണി അദ്ധ്യക്ഷനാകും. നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. 130 ഓളം വിദ്യാർത്ഥികൾക്ക് പ്രശസ്തിപത്രങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്യും.