vayanad

മൂവാറ്റുപുഴ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മൂവാറ്റുപുഴ യൂണിറ്റിലെ 25 ബസുകൾ സർവീസ് നടത്തി. ഇന്നലെ സർവീസ് നടത്തികിട്ടിയ മുഴുവൻ കളക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ബസ് സർവീസുകളുടെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ കെ.ജി. അനിൽകുമാർ നിർവഹിച്ചു. നഗരസഭ കൗൺസിലർ ജിനു മടേക്കൽ അദ്ധ്യക്ഷനായി. തുടർന്ന് മൂവാറ്റുപുഴ ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് സുരേഷ് കൊമ്പനാൽ, സെക്രട്ടറി കെ.പി. മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർ ജോളി മണണ്ണൂർ , ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് കെ.എസ്. സന്തോഷ്, ട്രഷറർ എൽദോസ്, ബസുടമകൾ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.