pucb-bank
പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്ന പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് നെട്ടൂർശാഖയടെ ഒഫീസ് ഉദ്ഘാടനം ബാങ്ക് ചെയർമാൻ ടി.സി ഷിബു നിർവഹിക്കുന്നു.

കൊച്ചി: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നെട്ടൂർ ശാഖ ലേക്ക്ഷോർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിന് സമീപമുള്ള കരുവേലിൽ ബിൽഡിംഗിലേക്ക് മാറ്റി. പുതിയ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ബാങ്ക് ചെയർമാൻ ടി.സി. ഷിബു നിർവഹിച്ചു. ബ്രാഞ്ചിനോട് ചേർന്നുള്ള എ.ടി.എം വൈസ് ചെയർമാൻ സോജൻ ആന്റണിയും, പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ശാഖയിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മം കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണനും നിർവഹിച്ചു. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഗിരിദാസന് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി കച്ചവടത്തിന് ആവശ്യമായ കനോപ്പി ഇതോടനുബന്ധിച്ച് നൽകി. കൗൺസിലർ അനീഷ് ഉണ്ണി, മരട് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി. ആന്റണി മാസ്റ്റർ. ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ അംഗങ്ങളായ ഇ.കെ. ഗോകുലൻ, ഡോ.ആർ. ശശികുമാർ, ഭരണസമിതി അംഗങ്ങളായ ബി.എസ്. നന്ദനൻ, എസ്. ഗോകുൽദാസ്, അഡ്വ. വി.സി. രാജേഷ്, കെ.എൻ. ദാസൻ, വി.വി. ഭദ്രൻ, സുമയ്യ ഹസ്സ ൻ, ഓമന പൗലോസ്, എൻ.കെ. അബ്ദുൽ റഹീം, ഇ.ടി. പ്രദീഷ് എന്നിവർ സംബന്ധിച്ചു. ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് സ്വാഗതവും ബ്രാഞ്ച് മാനേജർ സി.പി. ലിഷ നന്ദിയും പറഞ്ഞു.