ta

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 7-ാം വാർഡ് കുടുംബശ്രീ വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി, ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.