പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ഗതാഗത കുരുക്ക്, യാത്രാക്ലേശം എന്നിവ പരിഹരിക്കുന്നതിനും പുതിയ ബസ് റൂട്ടുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ 16ന് രാവിലെ 11ന് പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രറി ഹാളിൽ ജനകീയ സദസ് നടക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. ജനപ്രതിനിധികൾ, തഹസിൽദാർ, ആർ.ടി.ഒ, റവന്യൂ പൊതുമരാമത്ത്, ദേശീയപാത അതോറിട്ടി തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ ബസ് റൂട്ട് ഇല്ലാത്ത മേഖലകളിൽ പുതിയ അപേക്ഷകൾ പരിഗണിക്കും. പൊതുജനങ്ങൾക്കും മ​റ്റു സംഘടനകൾക്കും പുതിയ റൂട്ടുകൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ എസ്. അരവിന്ദൻ അറിയിച്ചു