vayanad

മൂവാറ്റുപുഴ: വയനാട്ടിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും മാനേജ്മെന്റും അദ്ധ്യാപകരും സമാഹരിച്ച രണ്ടുലക്ഷം രൂപ സ്കൂൾ പ്രിൻസിപ്പൽ പി. മനോജ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് കൈമാറി. സ്കൂൾ മാനേജർ ടി.എസ്. അമീർ അദ്ധ്യക്ഷനായി. ഒട്ടേറെ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് സജീവമായി പങ്കുചേർന്ന് പ്രവർത്തിക്കുന്ന വിദ്യാലയമാണ് തർബിയത്ത്.