വൈപ്പിൻ: മുനമ്പം കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ കായകൽപ് പുരസ്‌കാരം നേടി. 100ൽ 97.5 മാർക്ക് നേടിയാണ് ഒന്നാമതെത്തിയത്. 2ലക്ഷം രൂപ അവാർഡ് തുകയായി ലഭിക്കും. ദേശീയഗുണനിലവാര പരിശോധനയായ എൽ.ക്യു.എ.എസ്സിലേക്ക് തീരദേശ മേഖലയിൽ നിന്ന് തിരഞ്ഞെടുത്ത ആദ്യ സ്ഥാപനവും മുനമ്പം കുടുംബാരോഗ്യ കേന്ദ്രമാണ്.മെഡിക്കൽ ഓഫീസർ ഡോ.കെ.ബി. ഷിനിലിന്റെ നേതൃത്വത്തിൽ ആശുപത്രി മാനേജ്‌മെന്റും ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ഇടപെടലുകളാണ് നേട്ടങ്ങൾക്ക് അരങ്ങൊരുക്കിയത്. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി മുനമ്പം ഉയർത്തപ്പെട്ട സന്തോഷത്തിനിടെയാണ് പുരസ്‌കാര നേട്ടം.